KOYILANDY DIARY

The Perfect News Portal

കടലിൽ കടുക്ക പറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കടലിൽ കടുക്ക പറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട്: ചാലിയം ഓട്ടോറിക്ഷാ തൊഴിലാളിയായ കടുക്കബസാർ അരയൻവളപ്പിൽ കമറുദ്ധീൻ (30) ആണ് മരിച്ചത്. ഇന്നു രാവിലെ സുഹൃത്തുക്കൾക്കൊപ്പം ചാലിയം ബീച്ചിൽ കടുക്ക പറിക്കാനിറങ്ങിയ കമറുദ്ധീൻ കടലിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ തിരച്ചിൽ നടത്തി കമറുദ്ധീനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോയാസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹുസൈൻ സുഹറാബി ദമ്പതികളുടെ കമറുദ്ധീൻ മകനാണ്. ഭാര്യ:സഫീന. നഷ ഏക മകളാണ്. സഹോദരങ്ങൾ: മുജീബ്, സൈനുദ്ധീൻ.