KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം വീഡിയോ കാണാം..

 

കൊയിലാണ്ടി: പ്രണയ നൈരാശ്യം – കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ 10 വർഷത്തെ  യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായിരുന്നു. അതിനിടയിൽ രണ്ട് ദിവസമായി യുവതിയെ കാണാതായിട്ട്. മറ്റൊരാൾക്കൊപ്പം പോവുകയായുരുന്നെന്നാണ് അറിയുന്നത്. ഇതിനു പിന്നാലെ യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു.

പോലീസ് വിളിപ്പിച്ചതിനെ തുടർന്നെത്തിയ യുവാവ് സറ്റേഷനു മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പെട്രോൾ ഒഴിച്ചത് പോലീസിന്റെയും നാട്ടുകാരുടെയും ശ്രദ്ധയിൽപെട്ടതിനാൽ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും സേന എത്തി വെള്ളം ഉപയോഗിച്ച് ദേഹത്തെ പെട്രോൾ കഴുകി. യുവാവിനെ പിന്നീട് താലൂക്ക് ആശുപത്രിയിലാക്കി. യുവാവിൻ്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.