KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരിയിൽ റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ബാലുശ്ശേരി: തലയാട് സെൻ്റ് ജോര്‍ജ് പള്ളിക്ക് സമീപം റബര്‍ എസ്റ്റേറ്റിലാണ് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മൃതദേഹം തീകൊളുത്തിയ നിലയില്‍ കണ്ടത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

എസ്. എച്ച്. ഒ എം. കെ. സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനയും തെളിവെടുപ്പും തുടങ്ങിയിട്ടുണ്ട്.