KOYILANDY DIARY

The Perfect News Portal

ജിജുലാൽ ബോധിയെയും കുമാരി സീതാ ലക്ഷ്മിയേയും അനുമോദിച്ചു

ജിജുലാൽ ബോധിയെയും കുമാരി സീതാ ലക്ഷ്മിയേയും അനുമോദിച്ചു. പ്രോഗ്രസ്സിവ് റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സായാഹ്നത്തിൽ ഭാരതീയ കാളിദാസ പുരസ്‌ക്കാര ജേതാവും ചുമർച്ചിത്ര കലാകാരനുമായ ജിജുലാൽ ബോധിയെയും ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ എ. ഗ്രേഡ് കരസ്ഥമാക്കിയ കുമാരി സീതാ ലക്ഷ്മിയേയും അനുമോദിച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബാ രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും എഴുത്തുകാരനും പാലോറ ഹയർസെക്കൻ്ററി സ്കൂളിലെ മുൻ അധ്യാപകനുമായ കേശവൻ കാവുംതറ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ രേഖാ വെള്ളതോട്ടത്തിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചിറ്റൂർ രവീന്ദ്രൻ, അത്തോളി സർവീസ് കോ – ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡണ്ട്  ടി. വിജയൻമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Advertisements
മുൻ പ്രസിഡണ്ടുമാരായ കെ. ഗംഗാധരൻ മാസ്റ്റർ, എൻ. കെ. വിശ്വനാഥൻ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ടി. ദേവദാസൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. കെ. കരുണാകരൻ സ്വാഗതം പറഞ്ഞു. തുടർന്ന് പ്രാദേശിക കലാകാരന്മാർ കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രോഗ്രസ്സിവ് റെസിഡൻ്റ്സ് അസോസിയേഷൻ്റെ പുതിയ ഭാരവാഹികളായി ടി. ദേവദാസൻ (പ്രസിഡണ്ട്), വി. വേലായുധൻ (വൈസ് പ്രസിഡണ്ട്) ടി. കെ. കരുണാകരൻ (സെക്രട്ടറി), കെ. കെ.  ബഷീർ (ജോ സെക്രട്ടറി), ഇ. കെ. വിജയൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.