KOYILANDY DIARY

The Perfect News Portal

ബേപ്പൂരിൻ്റെ സമഗ്ര ടൂറിസം വികസനത്തിന്‌ പത്തുകോടി അനുവദിച്ചു

ബേപ്പൂർ: ബേപ്പൂരിൻ്റെ സമഗ്ര ടൂറിസം വികസനത്തിന്‌ സർക്കാർ പത്തുകോടി അനുവദിച്ചതായി ടൂറിസം മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ബേപ്പൂർ മറീനയുടെ നിർമാണ പ്രവൃത്തിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ബേപ്പൂർ തുറമുഖത്തിൻ്റെയും ബേപ്പൂർ മീൻപിടിത്ത തുറമുഖത്തിൻ്റെയും ഉൾപ്പെടെ ജില്ലയുടെ സമഗ്ര വികസനമാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

ബേപ്പൂർ രാജ്യാന്തരമേളയുടെ ഭാഗമായി മാധ്യമ പുരസ്കാരം നേടിയവരെയും ശുചീകരണ പ്രവർത്തനത്തിൽ അശ്രാന്ത പരിശ്രമം നടത്തിയവരെയും മന്ത്രി അനുമോദിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ്‌ അധ്യക്ഷത വഹിച്ചു. നഗരാസൂത്രണ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷ കെ. കൃഷ്ണകുമാരി, കൗൺസിലർമാരായ ടി. രജനി, വാടിയിൽ നവാസ്‌, ടി. കെ. ഷമീന, കെ. രാജീവ്‌, ഡി. ടി. പി. സി. സെക്രട്ടറി ടി. നിഖിൽദാസ്‌, ജില്ലാ വികസന കമ്മീഷണർ മാധവിക്കുട്ടി, ടൂറിസം ജോയിൻ്റ് ഡയറക്ടർ ടി. ജി. അഭിലാഷ്‌ എന്നിവർ സംസാരിച്ചു.