KOYILANDY DIARY

The Perfect News Portal

ഇനി തെളിനീരൊഴുകും.. ചരിത്രത്തിലേക്ക് നടന്നുകയറിയ കനാൽ ശുചീകരണം നാടാകെ ഏറ്റെടുത്തു

ഇനി തെളിനീരൊഴുകും.. ചരിത്രത്തിലേക്ക് നടന്നുകയറിയ കനാൽ ശുചീകരണം നാടാകെ ഏറ്റെടുത്തു. ഈ ചരിത്ര ദ്വൌത്യം രാജ്യത്തിന് തന്നെ മാതൃകയാക്കാം. കേരള കർഷകസംഘം നേതൃത്വംകൊടുത്ത കുറ്റ്യാടി ഇറിഗേഷൻ കനാൽ ശുചീകരണമാണ് നാടാകെ ഏറ്റെടുത്തത്. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കാലത്ത് മുതൽ തന്നെ ഓരോ കേന്ദ്രങ്ങളിലേക്കും പണിയായുധങ്ങളുമായി സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ നിശ്ചയിച്ച സ്ഥലത്ത് നിലയുറപ്പിച്ച് ചരിത്ര ദൌത്യം ഏറ്റെടുക്കുകയായിരുന്നു ഒരോരുത്തരും. 7 മണിക്ക് മുമ്പേ തന്നെ സംംഘാടകർ മുൻകൂട്ടി അടയാളപ്പെടുത്തിയ ഓരോ കേന്ദ്രങ്ങളിലേക്കും പ്രവർത്തകർ എത്തിച്ചേരുകയായിരുന്നു. ശുചീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതായിരുന്നു.

കടുത്ത കുടിവെള്ള ക്ഷാമവും വരൾച്ചയും നേരിടുന്ന ഈ കാലഘട്ടത്തിൽ കനാലുകളിൽ തെളിനീരൊഴുക്കാൻ ശുചീകരണ പ്രവർത്തനവുമായി രംഗത്തിറങ്ങിയ കേരള കർഷകസംഘത്തിൻ്റെ ധീരമായ തീരുമാനം  ഈ നാടിൻ്റെ ശബ്ദമായിരുന്നുഎന്ന് മനസിലാക്കിയ പൊതുജനം ഇത് വിജയിപ്പിക്കേണ്ടത് ഞങ്ങളോരോരുത്തരുടെയും ഉത്തരവാദിത്വമായാണ് നോക്കികണ്ടത്. തുടർന്നാണ് റിപ്പബ്ലിക് ദിനമായ ഇന്ന് 50000 പ്രവർത്തകരെ അണിനിരത്തി 608 കിലോമീറ്റർ കനാൽ ശുചീകരിക്കാൻ നാടാകെ ഒറ്റ മനസോടെ മുന്നിട്ടിറങ്ങിയത്.

Advertisements

ഈ ശുചീകതരണപ്രവർത്തനം സർക്കാർ നേരിട്ട് നടത്തുകയാണെങ്കിൽ 100 കോടിയിലധികം ചിലവ് വരും എന്നിരിക്കെയാണ് കാടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈകാലത്ത് മനുഷ്യ അധ്വാനത്തിലൂടെ ഈ പ്രവൃത്തി പൂർത്തിയാക്കാൻ കേരള കർഷകസംഘം ഇതിനായി രംഗത്തെത്തിയത്. തീരുമാനം എട്ടുത്തിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ എങ്കിലും ചിട്ടയായ പ്രവർത്തനമാണ് ഇതിനായി നടത്തിയത്. കർഷകസംഘം ജില്ലാ തലം തുടങ്ങി താഴെ ഏരിയാ, മേഖലാ യൂണിറ്റ് തല സംഘാടകസമിതി യോഗം ചേർന്ന് നാട്ടുകാരുടെ സേവനം ഉറപ്പ് വരുത്തി.

Advertisements

കുടിവെള്ള ലക്ഷമാവും വരൾച്ചയും ഈ നാടിനെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുന്ന സാഹചര്യം ഓരോ യോഗങ്ങളലും വിശദീകരിക്കാൻ നേതാക്കൾ പ്രത്യേ ശ്രദ്ധയാണ് കാണിച്ചത്. വിവിധ സ്ഥലങ്ങളിൽ കക്ഷി രാഷ്ട്രീയത്തിനധീതമായ കൂടിച്ചേലുകൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കാൻ സംഘാടകർ പ്രത്യേകമായി ഇടപെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനാലിൻ്റെ ഓരങ്ങളിൽ വളർന്ന കുറ്റിക്കാടുകൾക്കുള്ളിലെ ഇഴജന്തുക്കളുടെ ശല്യം കുറക്കാൻ പുകയിട്ടും, ഇന്ന് പ്രവൃത്തി നടക്കുന്ന ഓരോ കേന്ദ്രങ്ങളും ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തിയും വലിയ സംഘാടനമികവാണ് ഇതിൻ്റെ ഭാഗമായി നടന്നത്. നാടാകെ ശ്രദ്ധിക്കുന്ന ഈ മുന്നേറ്റം കാണിക്കുന്നത് ഏത് വലിയ പ്രതിസന്ധിയേയും മുറിച്ച് കടക്കാൻ കർഷകസംഘം നൽകിയിട്ടുള്ള ഈ പാഠം വരും നാളുകളിൽ ഇ നാടിനാകെ മാതൃകയാക്കാവുന്നതാണ്.

കൊയിലാണ്ടി പന്തലായനിയിൽ നടന്ന ശുചീകരണ പ്രക്രിയയുടെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. കൊല്ലത്ത് നടന്ന ശുചീകരണം സിപിഐ(എം) ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.കെ. ഭസ്ക്കരൻ അദ്ധ്യക്ഷതവഹിച്ചു. പി. ചന്ദ്രശേഖരൻ, പി. രാമകൃഷ്ണൻ മാസ്റ്റർ എന്നിവരും മറ്റ് വിവിധ കേന്ദ്രങ്ങളിൽ നഗരസഭ കൌൺസിലർമാരും, കർഷകസംഘം നേതാക്കളും, സാമൂഹ്യ രാഷ്ടീയ രംഗത്തെ പ്രമുഖരും അണിനിരന്ന പരിപാടി എല്ലാ കേന്ദ്രങ്ങളിലും 12 മണിക്ക് മുമ്പായി അവസാനിച്ചു.