KOYILANDY DIARY

The Perfect News Portal

സർവീസിൽ നിന്ന് വിരമിക്കുന്ന ജി വി എച്ച് എസ് എസ് അദ്ധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.

കൊയിലാണ്ടി: സർവീസിൽ നിന്ന് വിരമിക്കുന്ന ജി വി എച്ച് എസ് എസ് അദ്ധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ് മിസ്ട്രെസ് അജിത കുമാരി ടി, അദ്ധ്യാപകരായ പ്രദീപ്‌ കെ, അബ്ദുൽ ജബ്ബാർ ടി എൻ, ക്ലാർക്ക് മധു രാജ് എസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്‌ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. വാർഡ് കൗൺസിലർ എ ലളിത അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ വി, സീനിയർ അസിസ്റ്റന്റ് ഷജിത ടി, പി ടി എ പ്രസിഡണ്ട് സുചീന്ദ്രൻ വി, സുരേഷ് സി, രഞ്ജു എസ്, ഗീത ടി ടി, ഷീനാ ഭായ്, എൻ എം റിജിന കെ പി, ഹരീഷ്, ഷീജ എസ് ആർ, രതീഷ് ഡി. എൻ, ശ്രീനേഷ് എൻ, ജസീൽ കെ സി, നസീർ എഫ് എൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജു ഒ കെ സ്വാഗതവും വിജയൻ എൻ കെ നന്ദിയും പറഞ്ഞു.