KOYILANDY DIARY

The Perfect News Portal

കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ സീനിയോറിറ്റി ലിസ്റ്റ് ഉടൻ; മന്ത്രി ജെ ചിഞ്ചുറാണി

കൊച്ചി: കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ സീനിയോറിറ്റി ലിസ്റ്റ് വൈകാതെ പ്രസിദ്ധീകരിക്കുമെന്ന്‌ മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഓൺലൈൻ സ്ഥലംമാറ്റം ഈ വർഷം  കണക്കാക്കി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെഎൽഐയു) 10-ാം സംസ്ഥാന സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (എറണാകുളം ടൗൺഹാളിൽ) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷനായി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എസ് കൃഷ്ണകുമാരി, വൈസ് പ്രസിഡന്റ് വി ജെ മെർലി, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ്, സെക്രട്ടറിയറ്റ് അംഗങ്ങളായ എം സി ഗംഗാധരൻ, ബിന്ദു രാജൻ, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, കെഎൽഐയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ കൃഷ്ണകുമാർ, ട്രഷറർ എ സി രാജേഷ് എന്നിവർ സംസാരിച്ചു. പി യു പ്രേംദാസ്, സി എസ് അനിൽകുമാർ, കെ എസ് ഹരികൃഷ്ണൻ എന്നിവരെ ആദരിച്ചു.