KOYILANDY DIARY

The Perfect News Portal

ജനചേതനാ യാത്രയുടെ വിളംബര ജാഥ നടത്തി

ജനചേതനാ യാത്രയുടെ വിളംബര ജാഥ നടത്തി.. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന
ജനചേതനാ യാത്രയോടനുബന്ധിച്ച് കൊയിലാണ്ടി മേഖലാതല വിളംബര ജാഥ പന്തലായനി യുവജന ലൈബ്രറിയിൽ വെച്ച് നടന്നു. മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ജാഥ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ദാമോദരൻ മാസ്റ്റർ, എം. എം. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ. അനീഷ് സ്വാഗതം പറഞ്ഞു.