KOYILANDY DIARY

The Perfect News Portal

വടകരയിൽ വാഹനാപകടത്തിൽ വൈദികൻ മരിച്ചു

വടകരയിൽ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. തലശ്ശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം പുലർച്ചയോടെ  വടകരയിൽ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പാലയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. ടാങ്കർ ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്.