KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി: കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മൽ താമസിക്കും കാവുങ്കൽ മെയ്തീൻകോയ (70) ആണ് മരിച്ചത്. വൈകീട്ട് 6 മണിയോടുകൂടി കുറുവങ്ങാട് ഐ ടി ഐ ക്ക് സമീപമായിരുന്നു അപകടം. സംസ്ഥാന പാത മുറിച്ചുകടക്കവെ താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. ഭാര്യ: അലീമ. മക്കൾ: അബദുൾ സലാം (ഗൾഫ്), യൂന്സ്, സുനീറ, സഫിയ.