KOYILANDY DIARY

The Perfect News Portal

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു. അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയൽ ആണ് മരിച്ചത്. കോഴിക്കോട് ജില്ലാ അസോസിയേഷൻ മെമ്പറായിരുന്നു. റഫീഖ് അഹമദിയിൽ റെസ്റ്റോറ്റ് ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.