KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ആസാം സ്വദേശിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. രണ്ടുപേർ അറസ്റ്റിൽ കൊയിലാണ്ടി ഹാർബറിനു സുമീപം മായൻ കടപ്പുറത്താണ് സംഭവം ആസ്സാം സ്വദേശിയായ ഡുലു രാജ് ബംഗോഷി (28) നെയാണ് കൊലപ്പെടുത്തിയത്. പ്രതികളെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ആസ്സാം സ്വദേശികളായ മനരഞ്ഞൻ (22), ലക്ഷി എന്നിവരെ യാ ണ്പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മൂന്നുപേരും ചേർന്ന് മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

 

കടപ്പുറത്ത് പാറക്കെട്ടിനു സമീപം മദ്യപിച്ച് ബഹളമുണ്ടായതിനെ തുട൪ന്ന് നാട്ടുകാർ എത്തിയപ്പോൾ ഒരാൾ കമിഴ്ന്ന് കിടക്കുന്നത് കാണുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു പോലീസെത്തി ഉടൻ തന്നെ ഇയാളെ  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അപ്പോഴെക്കും ഡുലു രാജ് മരണമടഞ്ഞിരുന്നു. പിന്നീട് പോലിസിൻ്റെ സിനിമാ സ്റ്റൈൽ നടപടിയായിരുന്നു.  പോലീസെത്തിയപ്പോൾ ഒരാൾ കടലിൽ ചാടി നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പിടി കുടുകയായിരുന്നു.

 

രണ്ടാമത്തെ ആൾ രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ എത്തിയെങ്കിലും പോലീസിൻ്റെ മിന്നൽ തെരച്ചിലിൽ പിടിയിലാവുകയായിരുന്നു. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ബെൽറ്റു ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Advertisements

 

കൊയിലാണ്ടി ഹാർബറിലെ തൊഴിലാളികാളാണ് മൂവരും. കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ, പയ്യോളി സി.ഐ. കെ.സി. സുഭാഷ് ബാബു തുടങ്ങിയവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എസ്.ഐ. എം.എൻ. അനുപ്, ജയകുമാരി, അരവിന്ദൻ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് സ്ഥലത്തെത്തിയിട്ടുണ്ട്.