KOYILANDY DIARY

The Perfect News Portal

ട്രെയിനിൽ ക്രിമിനൽ സംഘത്തിൻ്റെ അക്രമം: നിരവധി പേർക്ക് പരിക്ക്

കൊയിലാണ്ടി: ട്രെയിനിൽ ക്രിമിനൽ സംഘത്തിൻ്റെ അക്രമം. നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെയും പ്രതികളെയും റെയിൽവെ പോലീസ് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 6 മണിയോടുകൂടി തിരുവനന്തപുരം എകസ്പ്രസ്സിലാണ് സംഭവം നടന്നത്. യാത്രക്കാരും CVK മത്സ്യ കമ്പനിയുടെ ഡ്രൈവറായ റഷീദും, ലൈനർ റഹീമും വടകരയിൽ നിന്നാണ് ട്രെയിൻ കയറിയത്. കോഴിക്കോട്ടേക്കുള്ള യാത്രാമദ്ധ്യേ കൊയിലാണ്ടിയിൽ എത്തുന്നതിന് മുമ്പാണ് ക്രിസ്റ്റിഫർ, സുധീഷ് എന്നീ ക്രിമിനൽ സംഘത്തിൻ്റെ നേതൃത്വത്തിൽ കട്ടിംഗ് ബ്ലേഡ് കൊണ്ട് അക്രമം നടന്നത്. ട്രെയിനിനകത്തും പ്ലാറ്റ്ഫോംമിലും രക്തം തളംകെട്ടിക്കിടക്കുകയാണ്. ഈ സമയം ട്രെയിനിൽ നല്ല തിരക്കായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.

 

അക്രമികൾ മയക്കുമരുന്നിന് അടിമകളാണെന്നാണ് റെയിൽവെ പോലീസ് പറയുന്നത്. ജില്ലയിൽ നിരവധി കേസുകളിൽ പ്രതികളാണെന്നാണ് അറിയുന്നത്. എസ്.ഐ.യെ അടിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതികളാണിവർ. എന്നാൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വെക്കാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിന് യാത്രക്കാർക്കും ആശുപത്രിയിൽ കൂടി നിന്നവർക്കും പരാതിയുണ്ട്. മറ്റ് ദീർഘദൂര യാത്രക്കാർക്കും പരിക്കേറ്റെങ്കിലും അവർ യാത്ര ഓഴിവാക്കാൻ തയ്യാറായില്ല.

 

അക്രമത്തിൽ കോഴിക്കോട് വെള്ളയിൽ സ്വദേശി റഷീദ്, കോഴിക്കോട് താമസിക്കുന്ന തലശ്ശേരി റഹീം എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. അക്രമികളായ കോഴിക്കോട് സ്വദേശി ക്രിസ്റ്റിഫർ, കൊയിലാണ്ടി മുചുകുന്ന് സ്വദേശി സുധീഷ് എന്നിവർക്കും പരിക്കേറ്റിറ്റുണ്ട്. സാരമായ പരിക്കേറ്റ സുധീഷിനെ ബന്ധുക്കളെത്തി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട്പോയി. ഡ്രൈവർ റഷീദിൻ്റെ കൈക്ക് സാരമായ പരിക്കുണ്ട്. രണ്ട് പേരും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

Advertisements