KOYILANDY DIARY

The Perfect News Portal

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: രാജീവ്ഗാന്ധി ജീവകാരുണ്യ സഹായസമിതി മുത്താമ്പിയും, സഹാനിയ ഹോസ്പിറ്റൽ നന്തിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു.
ബാബുരാജ് എം കെ, വിജയലക്ഷ്മി ടീച്ചർ, ബാലകൃഷ്ണൻ എം കെ, ശ്രീധരൻ നായർ പുഷ്പശ്രീ, ബാലൻ കിടാവ്, രാജൻ പൊന്നിയത്ത്, റയീസ് കുന്നനാരി, ലത്തീഫ് ചാത്തൻ കള്ളി, മുഹമ്മദ് എം, രവി കൊല്ലോറക്കൽ, റസീന ആണ്ടാറത്ത് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിനോടനുബന്ധിച്ച് ജനറൽ മെഡിസിൻ ,ഓർത്തോ ,ഗൈനക്കോളജി, ഇ സി ജി, പ്രഷർ, ഷുഗർ പരിശോധന എന്നിവ നടത്തി 230 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തതായി ഭാരവാഹികൾ പറഞ്ഞു.