KOYILANDY DIARY

The Perfect News Portal

പി.കെ. കബീർസലാല വീണ്ടും കാമരാജ് ഫൗണ്ടേഷൻ പ്രസിഡണ്ട്

കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡണ്ടായി പി.കെ. കബീർ സലാലയെ വീണ്ടും തെരഞ്ഞെടുത്തു. 2017 മുതൽ തുടർച്ചയായാണ് അദ്ദേഹം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്. കെ.എഫ്.ഐ യുടെ അഖിലേന്ത്യാ ചെയർമാൻ ഡോ. എ. നീലലോഹിതദാസ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. കെ. വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
തമിഴ്നാടിൻ്റെ  മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിൻ്റെ ഭരണപരിഷ്കാരങ്ങളും ജീവിത ശൈലിയും വിദ്യാർത്ഥികൾ മനസ്സിലാക്കുന്നതിനും വേണ്ടി സ്ക്കൂൾ പാഠ്യപദ്ധതിയിൽ അദ്ദേഹത്തിൻ്റെ ജീവചരിത്രം ഉൾപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കബീർ സലാല യോഗത്തിൽ ആധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി പി.കെ. കബീർ സലാല (പ്രസിഡണ്ട്) വട്ടിയൂർക്കാവ് വർഗ്ഗീസ്, തിരുവനന്തപുരം (വൈസ് പ്രസിഡണ്ട്), ശിവദാസൻ കുറിഞ്ഞി, ഇടുക്കി (വൈസ് പ്രസിഡണ്ട്), എസ്.കെ. വിജയകുമാർ, തിരുവനന്തപുരം, (സെക്രട്ടറി) എ.കെ. സുബൈദ നാദാപുരം കോഴിക്കോട്, (സെക്രട്ടറി) ജോസ് സെബാസ്റ്റ്യൻ പൂവത്തും മൂട്ടിൽ (ഇടുക്കി). ഡി. ശശിധരൻ നാടാർ, തിരുവനന്തപുരം, (ട്രഷറർ), ദേശീയ നിർവ്വാഹക സമിതി അംഗമായി കെ. എം. സെബാസ്റ്റ്യൻ (കോഴിക്കോട്) എന്നിവരെ തെരഞ്ഞെടുത്തു.