KOYILANDY DIARY

The Perfect News Portal

കാളിദാസ പുരസ്കാരം നേടിയ ജിജുലാൽ ബോധിയെ അനുമോദിച്ചു.

കാളിദാസ പുരസ്കാരം നേടിയ ജിജുലാൽ ബോധിയെ അനുമോദിച്ചു. അത്തോളി: ചിത്രകലയിൽ അഖില ഭാരതീയ കാളിദാസപുരസ്കാരം നേടിയ പ്രശസ്ത ചുമർചിത്ര കലാകാരൻ ജിജുലാൽ ബോധിയെ മലയാളി കലാപ്രവർത്തകരുടെ ദേശീയ സംഘടയായ ‘നന്മ’ അത്തോളി യൂണിറ്റ് അനുമോദിച്ചു. അനുമോദന സദസ് നന്മ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വിൽസൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് ചീടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിൽസൺ സാമുവൽ ജിജുലാലിനെ പൊന്നാട അണിയിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം ഹരീന്ദ്രനാഥ് ഇയ്യാട് ഉപഹാരം സമർപ്പിച്ചു. മേഖല കമ്മിറ്റി അംഗങ്ങളായ ധനേഷ് ഉള്ളിയേരി, ജാഫർ അത്തോളി, ജോബി മാത്യു എന്നിവർ സംസാരിച്ചു. ജിജുലാൽ ബോധി മറുമൊഴി നടത്തി. യൂണിറ്റ് സെക്രട്ടറി ഷീന മനോജ് സ്വാഗതവും വി.വി ബാബു നന്ദിയും പറഞ്ഞു.