KOYILANDY DIARY

The Perfect News Portal

ഹോട്ടലിലെ പാർക്കിങ്ങ് ഏരിയയിൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് ലോറി കയറിയിറങ്ങി ദാരുണാന്ത്യം

ഹോട്ടലിലെ പാർക്കിങ്ങ് ഏരിയയിൽ കിടന്നുറങ്ങിയ സ്ത്രീയുടെ ദേഹത്ത് ലോറി കയറിയിറങ്ങി ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ കണ്ണഞ്ചിറയിൽ ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. ഹോട്ടലിലെ വേസ്റ്റ് എടുക്കാൻ വന്ന മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവം നടന്ന ഉടനെ തന്നെ സ്ത്രീ മരിച്ചു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.