KOYILANDY DIARY

The Perfect News Portal

ചിതറിത്തെറിച്ച് മദ്യക്കുപ്പികൾ.. ഫറോക്കിൽ മദ്യം കയറ്റിയെത്തിയ ലോറി അപകടത്തിൽ പെട്ടു

ഫറോക്കിൽ മദ്യം കയറ്റിയെത്തിയ ലോറി അപകടത്തിൽ പെട്ടു. കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിലാണ് മദ്യ കയറ്റിയ ചരക്ക് ലോറി ഇടിച്ച് അപകടം ഉണ്ടായത്. അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. ഇന്നു രാവിലെ 6.30നാണ് അപകടം.

കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി നിർത്താതെ  പോയതിനു പിന്നാലെ മദ്യകെയ്‌സുകള്‍ പൊട്ടി കുപ്പികള്‍ വഴിയില്‍ ചിതറിക്കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ മദ്യക്കുപ്പികൾ എടുത്തു കൊണ്ടുപോയി. അവശേഷിച്ച മദ്യക്കുപ്പികൾ  പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അനധികൃത മദ്യക്കടത്താണെന്നാണ് സംശയമെന്ന് പോലീസ് അറിയിച്ചു.