KOYILANDY DIARY

The Perfect News Portal

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ

കൊയിലാണ്ടിയിൽ വ്യാപാര ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബിസ്മി ടെക്സ്റ്റൈൽസിനെതിരെ നടപടിയെടുക്കാൻ സെക്രട്ടറിക്ക് ഭയം… പൊളിച്ച് മാറ്റാൻ ഉത്തരവിട്ടിട്ട് 6 മാസം പിന്നിട്ടു. എന്ത് ഉത്തരവാണിതെന്നാണ് ജനങ്ങൾ ചോദിക്കുന്നു.. ഇതിനൊക്കെ പുല്ല് വിലയേഉള്ളൂവെന്ന് കൈയ്യേറ്റക്കാരും.. പുതിയ ബസ്സ്സ്റ്റാൻ്റിന് സമീപത്തെ ബിസ്മി ടെക്സ്റ്റൈൽസ് എന്ന സ്ഥാപനമാണ് അനധികൃതമായി കെട്ടിയുണ്ടാക്കിയ കെട്ടിടത്തിൽ വ്യാപാര ലൈസൻസ് ഇല്ലാതെ 9 വർഷമായി പ്രവർത്തിക്കുന്നത്. നഗരസഭയുടെ നികുതി വിഭാഗത്തിന് ഭീമമായ തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അമേത്ത് കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതിലിള്ളതാണ് ഈ കെട്ടിടം. കോഴിക്കോട് നടക്കാവ് സ്വദേശിയാണ് ഈ സ്ഥാപനം നടത്തിവരുന്നത്.

ഇതിനെതിരെ കൊയിലാണ്ടി ഡയറി മുമ്പ് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് നഗരസഭയിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി സ്ഥാപനം പൂട്ടാൻ ഉത്തരവിട്ടിരുന്നു. 7 ദിവസം പൂട്ടിയിട്ട സ്ഥാപനം പിന്നീട് ഏതോ ബുദ്ധി ഉപദേശത്തിൽ 30,000 രൂപ കെട്ടി വെച്ച് ഹൈക്കോടതിയിൽ നിന്ന് ഒരു മാസത്തെ സ്റ്റേ വാങ്ങി എട്ടാമത്തെ  ദിവസം സ്ഥാപനം തുറന്ന് പ്രവർത്തിക്കുകയായിരുന്നു.. ഇപ്പോൾ 6 മാസം പിന്നിട്ടിരിക്കുകയാണ്. കോടതിയുടെ സ്റ്റേ വെക്കേറ്റ് ചെയ്ത് നടപടി എടുക്കാൻ ഉത്തരവാദപ്പെട്ട നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് എന്താണ് പണിയെന്ന്  യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ചോദിക്കുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ലൈസൻസ് എടുത്ത് കച്ചവടം നടത്തുന്ന വ്യാപരികളും പ്രതിഷേധത്തിൽ

Advertisements

ഇനി ഞങ്ങൾക്കും വ്യാപാര ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാമല്ലൊയെന്നും, 2023 വർഷത്തിൽ വ്യാപാര ലൈസൻസ് പുതുക്കാതെ പ്രതിഷേധിക്കുമെന്നും കൊയിലാണ്ടിയിലെ വ്യാപാരി വ്യവസായി നേതാക്കളും പറയുന്നു.

സാധാരണക്കാരൻ വ്യാപാര ലൈസൻ പുതുക്കാൻ ഒരു ദിവസം വൈകിയാൽ പൂട്ടി സീൽ വെക്കുകയും ഭീമമായ തുക ഫൈൻ ചുമത്താനും തയ്യാറാകുന്ന ഉദ്യോഗസ്ഥർ 9 വർഷമായി ഒരു രേഖയുമില്ലാതെ ഈ സ്ഥാപനം തുറന്ന് പ്രർത്തിക്കാൻ എല്ലാ അനുമതിയും കൊടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് വ്യാപാരികൾ ഒറ്റക്കെട്ടായി ചോദിക്കുന്നത്.

പുതിയ ബസ്സ്സ്റ്റാൻ്റിന് തെക്ക് ഭാഗത്തുള്ള പി.എം. സ്ക്വയറിലാണ് ഈ അനധികൃത സ്ഥാപനം പ്രവർത്തിക്കുന്നത്. നിരവധി തവണ ഈ സ്ഥാപനത്തിനെതിരെ പരാതി ഉണ്ടായിട്ടും അധികൃതർ മൗനംപാലിക്കുന്നത് പല സംശയങ്ങൾക്കും കാരണമാകുകയാണ്.