KOYILANDY DIARY.COM

The Perfect News Portal

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര ക്വിസ് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര സമര ക്വിസ് സംഘടിപ്പിച്ചു. കോഴിക്കോട് ആർ ടി ഒ സീനിയർ സൂപ്രണ്ട് പി.കെ. സജീവ് ക്വിസ് മാസ്റ്ററായി മത്സരത്തിൽ വിജയികളായ നിരജ്ഞൻ, നിഹാൻ നിലവ്, ദയാ കൃഷ്ണ, ആത്മിയ, ദേവനന്ദ, ശ്രീ തേജ്, അനാമിക, ആദിദേവ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി. പി. സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു.
.
.
ചടങ്ങിൽ അബനീന്ദ്രനാഥ ടാഗോർ ചിത്രരചനാ മൽസരത്തിൽ വിജയിയായ കലാക്ഷേത്രം ചിത്രകലാ അദ്ധ്യാപകൻ സായി പ്രസാദിനെ കൊരയങ്ങാട് കലാക്ഷേത്രം ആദരിച്ചു. മുതിർന്ന മെമ്പർമാരായടി. എം. രവിയും . ടി.പി. രാഘവനും ചേർന്ന് പൊന്നാട അണിയിച്ചു. ബിജു പുത്തൻ പുരയിൽ, വിനോദ് കണ്ണഞ്ചേരി, വിനോദ് നന്ദനം, ജ്യോതിലക്ഷ്മി ടീച്ചർ, ഇ.കെ. രാഗേഷ്, വി.മുരളി കൃഷ്ണൻ, സന്ധ്യാ ഷാജു എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!