KOYILANDY DIARY.COM

The Perfect News Portal

ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം കനത്ത കാറ്റിലും മഴയിലും കടലിൽ അകപ്പെട്ടു

കോഴിക്കോട്: ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം ശക്തമായ കാറ്റിലും മഴയിലും കടലിൽ അകപ്പെട്ടു. എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് ഫാത്തിമ മുർഷിത എന്ന വള്ളം കടലിൽ അകപ്പെട്ടത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ സുനീറിൻ്റെ നേതൃത്വത്തിൽ മറൈൻ ആംബുലൻസ് ബേപ്പൂരിൽ നിന്നും എത്തിയശേഷം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Advertisements

ഇന്നു പുലർച്ചെ നാലരയോടെ ചാലിയം ഫിഷിങ് ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ചാലിയം സ്വദേശി ഇസ്മയിലിൻ്റെ ഉടമസ്ഥയിതലുള്ള ഫൈബർ വള്ളം അപകടത്തിൽപെട്ടത്.  മത്സ്യബന്ധനത്തിന് ശേഷം തിരിച്ചുവരുന്നതിനിടെ വീശിയടിച്ച കാറ്റിനെ തുടർന്നുണ്ടായ കൂറ്റൻ തിരയിൽപെട്ട് രക്ഷാ പ്രവർത്തനം ദുഷ്ക്കരമായിരുന്നെന്ന് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട മറൈൻ എൻഫോഴ്സ് മെൻ്റ് സി.പി.ഒ ഷാജി കെ. കെ, അരുൺ, റസ്ക്യൂ ഗാർഡുമാരായ ഷൈജു, താജുദ്ദീൻ. ബിലാൽ എന്നിവർ അറിയിച്ചു.