KOYILANDY DIARY

The Perfect News Portal

17കാരിക്ക് KSRTC ബസ്സിൽവെച്ച് ലൈംഗിക പീഡനം: പ്രതിക്ക് 6 വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: 17 വയസ്സുകാരിയെ കെ.എസ്.ആർ.ടി.സി.ബസ്സിൽ വെച്ചു ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു.വടകര, പാക്കയിൽ സ്വദേശി  ആനപ്പാന്റെവിട റിനീഷ്കുമാർ (42) നു ആണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരവും ശിക്ഷ വിധിച്ചത്.
പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പരാതിക്കാരിക്കു നൽകാനും, പിഴ സംഖ്യ അടച്ചില്ലെങ്ങിൽ ഒന്നര വർഷം കൂടി പ്രതി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തിൽ പറയുന്നു..
2020 ൽ ആണ് കേസിനാപദമായ സംഭവം നടന്നത്. കെ.എസ്.ആർ.ടി.സി.ബസ്സിൽ  മാനന്തവാടിയിൽ നിന്നും കുറ്റ്യാടിവരെ പോകുകയായിരുന്ന പെൺകുട്ടിയുടെ അടുത്തിരുന്നു യാത്ര ചെയ്യുക ആയിരുന്ന പ്രതി യാത്ര മധ്യേ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു,
പെൺകുട്ടി ബഹളം വെച്ചപ്പോൾ ബസ് കണ്ടക്ടർ അടുത്തെത്തി കുട്ടിയോട് കാര്യങ്ങൾ തിരക്കി. തടർന്ന് പ്രതിയുമായി ബസ് തൊട്ടിൽപാലം പോലീസ് സ്റ്റേഷൻലേക്ക് കൊണ്ടുപോവുകയായിരുന്നു. തൊട്ടിൽപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസ്, നാദാപുരം  അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അങ്കിത് അശോകൻ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.