KOYILANDY DIARY

The Perfect News Portal

ചാണകക്കുഴിയിൽ വീണ പശുവിനെ കരകയറ്റി

ചാണകക്കുഴിയിൽ വീണ പശുവിനെ കരകയറ്റി. കൊയിലാണ്ടി മേലൂർ പുറത്തേടത്ത് ബിന്ദുവിന്റെ വീട്ടിലെ പശുവാണ് ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി 8 അടിയോളം ഉള്ള ചാണക കുഴിയിലേക്ക് വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ പൂർണ്ണഗർഭിണിയായ പശു മുഴുവനായും ചാണകക്കുഴിയിൽ ആയിരുന്നു.
പിന്നീട് സേനയും നാട്ടുകാരും ചേർന്ന് കയറും ബെല്‍ട്ടും പയോഗിച്ച് പശുവിനെ അരമണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ കരയ്ക്കെത്തിച്ചു. Gr: ASTO പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ദ് ബി, ബിനീഷ് കെ, നിധിപ്രസാദ് ഇ എം, അരുൺ എഎസ്, ഷാജു, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.