കെ.എസ്.എസ്.പി.യു പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ളോക്ക്, പന്തലായനി ബ്ളോക്ക് കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ പ്രകടനവും ബസ്റ്റാന്റ് പരിസരത്ത് ധർണ്ണയും നടത്തി. പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, PFRDA നിയമം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പന: സ്ഥാപിക്കുക, മെഡി സെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങി 12 ഇന ആ വശ്യങ്ങൾ ഉയർത്തിയായിരുന്നു. ധർണ്ണയും പ്രകടനവും.


പ്രകടനത്തിന് സംസ്ഥാന കമ്മറ്റി അംഗം ടി.വി. ഗിരിജ , സംസ്ഥാന കൗൺസിലർ പി. സുധാകരൻ മാസ്റ്റർ, കൊയിലാണ്ടി ബ്ളോക്ക് പ്രസിഡണ്ട് പി.വി രാജൻ, പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാർ, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി. ശ്രീധരൻ അമ്പാടി, പന്തലായനി ബ്ളോക്ക് സെക്രറി വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ബസ്റ്റാൻറ് പരിസരത്ത് ചേർന്ന ധർണ്ണയിൽ പന്തലായനി ബ്ളോക്ക് പ്രസിഡണ്ട് എൻ.കെ.കെ.. മാരാർ അ ദ്ധ്യക്ഷത വഹിച്ചു.

KSSPU സംസ്ഥാന കമ്മറ്റി അംഗം ശ്രീമതിടി.വി ഗിരിജ ഉത്ഘാടനം ചെയ്തു. കെ. സുകുമാരൻ മാസ്റ്റർ, പി. സുധാകരൻ മാസ്റ്റർ, ടി. സുരേന്ദ്രൻ മാസ്റ്റർ, ബാലഗോപാലൻ, പി.കെ. ബാലകൃഷ്ണൻ, ടി. ദാമോധരൻ മാസ്റ്റർ, ഭാസ്ക്കരൻ ചേനോത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി സ്വാഗതവും വേണുഗോപാലൻ നന്ദിയും പറഞ്ഞു.


