KOYILANDY DIARY

The Perfect News Portal

ചിങ്ങപുരത്ത് വീടിനോട് ചേർന്നുള്ള തേങ്ങാകൂടക്ക് തീ പിടിച്ചു

തേങ്ങാകൂടക്ക് തീ പിടിച്ചു. ചിങ്ങപുരം കരിയാണ്ടി ഹൗസിൽ നവാസ് എന്നയാളുടെ വീടിനോട് ചേർന്നുള്ള തേങ്ങാകൂടക്കാണ് തീ പിടിച്ചത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രണ്ടുമണിക്കൂറോളം കഠിന പ്രയത്നം നടത്തിയാണ് തീയണക്കാനായത്.
തീപിടുത്തത്തിൽ രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു. തേങ്ങക്കും കെട്ടിടത്തിനും കൂടി ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻറെ നേതൃത്വത്തിൽ. ഗ്രേഡ് എ എസ് ടി ഓ മാരായ പ്രദീപ്, ജനാർദ്ദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ, ഇർഷാദ്, ബിനീഷ് വി.കെ, ബബീഷ് പി.എം, റിനീഷ് പി കെ, ഷാജു, ഹോം ഗാർഡ് മാരായ ഓംപ്രകാശ്, സുജിത്ത് എന്നിവരും നാട്ടുകാരും തീ/ അണക്കുന്നതിൽ ഏർപ്പെട്ടു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീകുമാർ, വാർഡ് മെമ്പർ ഭാസ്കരൻ എന്നിവരും സ്ഥലം സന്ദർഷിച്ചു.