KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ചരിത്ര മ്യൂസിയത്തിന് 10 കോടി

ഇനി കാപ്പാടിന് തിളക്കം കൂടും.. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച കാപ്പാട് തീരം സഞ്ചാരികളെ ആകർഷിക്കാൽ ചരിത്രം മ്യൂസിയവും ഒരുക്കും. ഇതിനായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചു. ഇതൊടെ കാപ്പാട് തീരം വീണ്ടും ശ്രദ്ധേയമാവുകയാണ്.

അന്താരാഷ്ട്ര നിലവാരത്തിൽ വൃത്തിയുള്ള കടൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച 10 തീരപ്രദേശങ്ങളിൽ ഒന്നാണ് കാപ്പാട്, കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിലൂടെ വീണ്ടും രാജ്യാന്തര തലത്തിൽ കാപ്പാട് ഇടം പിടിക്കും. ആഭ്യന്തര സഞ്ചാരികളും, വിനോദ സഞ്ചാരികളും ഏറെയെത്തുന്ന കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം വീണ്ടും ചരിത്രത്തിലെക്ക് ഇടം പിടിക്കാൻ പോവുകയാണ്.

Share news
error: Content is protected !!