KOYILANDY DIARY.COM

The Perfect News Portal

സാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റെന്ന് ബിജെപി

സാധാരണക്കാരൻ്റെ നടുവൊടിച്ച ബജറ്റെന്നാരോപിച്ച് കൊയിലാണ്ടിയിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധാകൃഷ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് അധ്യക്ഷതവഹിച്ചു.

വായനാരി വിനോദ്, എൻ.പി പ്രദീപ് കുമാർ, കെ.വി സുരേഷ്, അഡ്വ എ. വി നിധിൻ, സതീശൻ കുനിയിൽ, അഭിൽ അശോക്, ജിതേഷ് കാപ്പാട് എന്നിവർ സംസാരിച്ചു. പ്രീജിത്ത് ടി.പി, രവി വല്ലത്ത്, കെ. കെ. സുമേഷ്, കെ.പി.എൽ മനോജ്, വി. കെ സുധാകരൻ, രാജേഷ് പന്തലായനി, പ്രഗീഷ്, അഭിലാഷ് പോത്തല, എന്നിവർ നേതൃത്വം നൽകി.

Share news
error: Content is protected !!