KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മുചുകുന്നിൽ തേങ്ങാകൂട കത്തി നശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്നിൽ തേങ്ങാകൂട കത്തി നശിച്ചു. വടക്കെ പാപ്പാരി പത്മനാഭൻ്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാക്കുടയാണ് ശനിയാഴ്ച രാവിലെ കത്തിനശിച്ചത്. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാരും. വിവരം കിട്ടിയതിനനുസരിച്ച് കൊയിലാണ്ടി അഗ്നി രക്ഷാ സേനയും കുതിച്ചെത്തി തീയണച്ചു. തേങ്ങാക്കൂടയും, ആയിരത്തോളം തേങ്ങയും പൂർണ്ണമായും കത്തിനശിച്ചു.

Share news
error: Content is protected !!