KOYILANDY DIARY

The Perfect News Portal

ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ നിന്നും 50 രൂപയുടെ സൗജന്യ പെട്രോൾ നേടാൻ അവസരം

ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ നിന്നും 50 രൂപയുടെ സൗജന്യ പെട്രോൾ നേടാൻ അവസരം. കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പുകളിൽ നിന്നും എക്സ്ട്രാ റിവാർഡ്സിൻ്റെ പുതിയ ഉപഭോക്താക്കൾക്കാണ് സൗജന്യ പെട്രോൾ ലഭിക്കുക.
ജില്ലയിലെ ഓട്ടോമേറ്റഡായ എല്ലാ ഇന്ത്യൻ ഓയിൽ പമ്പുകളിലും ഈ സൗകര്യം ലഭ്യമാവുന്നതാണ്.

https://cx.indianoil.in/webcenter/portal/Customer/pages-xr എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം ഇന്ത്യൻ ഓയിൽ പമ്പിലെത്തി 50 രൂപയുടെ സൗജന്യ പെട്രോൾ നേടാവുന്നതാണ്  ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ നേരിട്ടെത്തിയും എക്സ്ട്രാ റിവാർഡ്സിൽ എൻറോൾ ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്. ഈ ഓഫർ ഫെബ്രുവരി 28 വരെ എക്സ്ട്രാ റിവാർഡ്സിൻ്റെ പുതിയ ഉപഭോക്താക്കൾക്കു മാത്രമാണ് ലഭിക്കുക.