KOYILANDY DIARY

The Perfect News Portal

കേന്ദ്ര ഏജൻസികളെക്കൊണ്ട് ഉപദ്രവിപ്പിക്കുമ്പോഴും കോൺഗ്രസ്സിന് ബി.ജെ.പിയോട് മൃദു സമീപനം

കൽപ്പറ്റ: കേന്ദ്ര ഏജൻസികളെക്കൊണ്ട് ഉപദ്രവിപ്പിക്കുമ്പോഴും കോൺഗ്രസ്സിന് ബി.ജെ.പിയോട് മൃദു സമീപനം കേന്ദ്ര എജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ എങ്ങിനെയാണ് മറ്റ് സംസ്ഥാന സർക്കാരുകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ കോൺഗ്രസ്‌കാർക്കും യുഡിഎഫിനും ഇതുവരെ മനസിലായിട്ടില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ(എം) ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കൽപ്പറ്റയിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു എം വി ഗോവിന്ദൻ.

ഇന്നലെ കോൺഗ്രസിന്റെ പ്ലിനറി സമ്മേളനത്തിന് പോകാനായി ഡൽഹിയിൽ വിമാനത്തിൽ കേറിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അവിടെ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്തു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതുകൊണ്ടുമാത്രമാണ് ജയിലിൽ ആകാതിരുന്നത്. എന്നാൽ ഇതൊന്നും കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലാകുന്നില്ല. പ്രതിപക്ഷമില്ലാത്ത ഒരു ഇന്ത്യയാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിന് എല്ലാ പ്രതിപക്ഷ സ്വരങ്ങളെയും ഇല്ലായ്മ ചെയ്യുവാനാണ് ശ്രമം. അത് സിപഐ എമ്മിനും ഇടതുപാർടികൾക്കും മാത്രമല്ല ബാധകം.

Advertisements

കേന്ദ്ര ഏജൻസികളെ അതിനായി ഉപയോഗിക്കുകയാണ്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അത് മനസിലായിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഏതെങ്കിലും കേന്ദ്ര ഏജൻസികൾ വന്നാൽ ഇവിടെ  കോൺഗ്രസുകാർക്ക് അത് വലിയ ഇഷ്ടമാണ്. ഒരുതരം അവസരവാദ നിലപാടാണ് യുഡിഎഫ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്.

Advertisements