KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതൽ

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതൽ. ഡിസംബര്‍ മാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ വിനിയോഗിക്കുക. 62 ലക്ഷം പേരിലേക്കാണ് ഇന്ന് മുതല്‍ പെന്‍ഷന്‍ എത്തുക. 1600 രൂപയാണ് പ്രതിമാസ ക്ഷേമ പെന്‍ഷന്‍. 900 കോടി രൂപയില്‍ 770 കോടി രൂപ സാമൂഹ്യ ക്ഷേമ പെന്‍ഷനായും 130 കോടി രൂപ ക്ഷേമ നിധി ബോര്‍ഡ് വഴിയും നല്‍കും.

സഹകരണ ബാങ്കുകള്‍ വഴി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുകളില്‍ നേരിട്ടും, ബാങ്ക് വഴിയും പെന്‍ഷന്‍ തുക വിതരണം ചെയ്യും. ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ ഈ മാസം കൊടുത്തു തീര്‍ക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക ഒറ്റത്തവണയായി മാര്‍ച്ചില്‍ നല്‍കാനാണ് തീരുമാനം.