KOYILANDY DIARY

The Perfect News Portal

ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി

ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി. കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ നിർവഹിച്ചു. താലൂക്ക് പ്രസിഡണ്ട് സുധീർ കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ട്രഷറർ ടി.ഗണേഷ് ബാബു, KCEF ജില്ലാ പ്രസിഡണ്ട്  ഇ.അജിത്കുമാർ, ജില്ലാ സെക്രട്ടറി ടി.നന്ദകുമാർ,  KCEF സ്റ്റേറ്റ് സെക്രട്ടറി സി.വി. അജയൻ, കെ.സുരേഷ് ബാബു, പൂക്കോട്ട് ബാബുരാജ്, എ.പി ഷാജി മാസ്റ്റർ, സി.എം സുധീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. KCEF സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ഡി. സാബു (കിമ്പ് ഫാക്കൽട്ടി, ആലപ്പുഴ) സംഘടനാ കാര്യങ്ങളെ കുറിച്ച് ക്ലാസെടുത്തു.
Advertisements
തുടർന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താലൂക്ക് പ്രസിഡണ്ട് ആയി ബഷീർ മറിയത്തിങ്ങലും സെക്രട്ടറി ആയി ജയകൃഷ്ണൻ കൂമുള്ളിയും തിരഞ്ഞെടുക്കപ്പെട്ടു. സഹകരണ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സ് ആക്കുവാനുള്ള പ്രമേയവും അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി  ജയകൃഷ്ണൻ.കെ സ്വാഗതവും താലൂക്ക് ട്രഷറർ അനൂപ്.എം നന്ദിയും പറഞ്ഞു.