KOYILANDY DIARY

The Perfect News Portal

ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

കൊയിലാണ്ടി: നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂം എസ്‌.ഐയുമായ കൈതവളപ്പില്‍ താഴെ സതീഷ് (52) ആണ് എരവട്ടൂര്‍ പാറപ്പുറത്ത് കുഴഞ്ഞു വീണ് മരിച്ചത്.

സംഭവം നടന്ന ഉടന്‍ പേരാമ്പ്രയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോവിഡ് പരിശോധകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്​ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശേഖരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ. പ്രസീത. മക്കൾ. സ്നേഹ, ആർദ്ര. സഹോദരങ്ങൾ. ഷീബ, സുരേഷ്, പരേതനായ രാമകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *