KOYILANDY DIARY

The Perfect News Portal

സൗജന്യ കലാ പരിശീലനം: അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി : കേരള സർക്കാർ വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക വകുപ്പും, തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന സൗജന്യ കലാ പരിശീലന പദ്ധതി കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ നടക്കും. തെയ്യം ചെണ്ട, നാടകം, ശാസ്ത്രീയ സംഗീതം, മാപ്പിള കലകൾ എന്നീ വിഭാഗങ്ങളിൽ പരിശീലനം നേടാൻ താൽപര്യമുള്ള പത്തു വയസ്സിനു മുകളിൽ പ്രായപരിധിയില്ലാതെ, കൊയിലാണ്ടി നഗരസഭ പരിധിയിലുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അവസാന തിയതി 2021 മെയ് 15. ബന്ധപെടേണ്ട നമ്പർ: 8592997896, 9895049513, 8891634439, 7907889463, 9645926737.

Leave a Reply

Your email address will not be published. Required fields are marked *