KOYILANDY DIARY

The Perfect News Portal

മുചുകുന്നിൽ കനാലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊയിലാണ്ടി: കനാലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. മുചുകുന്ന് ആശാരിക്കണ്ടി രാധാകൃഷ്ണൻ്റെ മകൻ ജ്യോതിസ് പ്രണവ് (13) ആണ് മരണമടഞ്ഞത്. പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കനാലിൽ സുഹൃത്തിനൊപ്പം. കുളിക്കവെ തലയടിച്ചു മുങ്ങി പോവുകയായിരുന്നു. ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു  അപകടം. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെക്ക് കൊണ്ട്പോകും. അമ്മ: ബീന. സഹോദരി: മായാ കീർത്തന,

Leave a Reply

Your email address will not be published. Required fields are marked *