KOYILANDY DIARY

The Perfect News Portal

ബേപ്പൂരിൽ നിന്ന് കടലില്‍ പോയ പോയ ബോട്ടിൽ കപ്പലിടിച്ച്‌ അപകടം

കൊയിലാണ്ടി: ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ച്‌ അപകടം. രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 12 പേരെ കാണാതായി. രണ്ടു പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മംഗലാപുരം പുറം കടലിൽവെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് കോസ്റ്റല് പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷാപ്രവര്ത്തനം നടത്തുകയാണ്.

ബേപ്പൂരിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച്ച പോയ റാബ എന്ന ബോട്ടാണ് അപകടത്തില്പ്പെട്ടത്. കടലിലുള്ള മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരിലേക്ക് വിവരം അറിയിച്ചത്. ബോട്ടില് 14 പേരുണ്ടായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികള് പറയുന്നത്. ഇതില് 7 പേര് കുളച്ചല് സ്വദേശികളാണ്.

Leave a Reply

Your email address will not be published. Required fields are marked *