KOYILANDY DIARY.COM

The Perfect News Portal

ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ വനിതാ ബാങ്ക് മാനേജരെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .കാനറാ ബാങ്ക് മാനേജര്‍ കെ. എസ് സ്വപ്നയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് സ്വപ്‌നയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് ആത്മഹത്യാ കുറിപ്പ്കണ്ടെത്തിയിട്ടുണ്ട്.

38 കാരിയായ സ്വപ്‌ന തൃശൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മകളോടൊപ്പം കുട്ടിക്കുന്നിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കൂത്തുപറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!