KOYILANDY DIARY

The Perfect News Portal

പ്ലസ് ടു വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കണം: കേരള വിദ്യാർത്ഥി ജനത

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ മറ്റുള്ള ക്ലാസുകളിലെ പോലെ തന്നെ പ്ലസ് ടു വിനും ഓൺലൈൻ ആയി ക്ലാസുകൾ നടത്തി വരികയാണ്. ആദ്യ ആറ് മാസത്തിനുള്ളിൽ പഠിപ്പിച്ച പാഠ ഭാഗങ്ങളുടെ രണ്ടിരട്ടിയിലധികം പാഠ ഭാഗങ്ങൾ ആണ് അവസാന രണ്ട് മാസം കൊണ്ട് പൂർത്തീകരിച്ചത്. ശാസ്ത്ര വിഷയങ്ങൾ ഉൾപ്പെടെ ഉള്ള വിഷയങ്ങൾ പ്ലസ് ടുവിന്റെ അടിത്തറയിൽ ആണ് ഉപരി പഠനത്തിന് യോഗ്യത കൈവരിക്കേണ്ടത്.

സി ബി എസ് ഇ, പ്ലസ് ടു പരീക്ഷകൾ മെയ്‌ മാസത്തിലും സംസ്ഥാന സിലബസ് പരീക്ഷകൾ മാർച്ച്‌ 17 നും തുടങ്ങുന്ന സാഹചര്യത്തിൽ പരീക്ഷകൾ നീട്ടി വയ്ക്കാണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും വിദ്യാർത്ഥികൾ നിവേദനം അയച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത ജില്ല പ്രസിഡന്റ്‌ ഹരിദേവ് എസ് വി, ജില്ലാ സെക്രട്ടറി അരുൺ നമ്പ്യാട്ടിൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *