ബേപ്പൂരില്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രം കത്തി നശിച്ചു
കോഴിക്കോട്: ബേപ്പൂരില്‍ മരമില്ലിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ നിര്‍മ്മാണ – സംഭരണ കേന്ദ്രം കത്തി നശിച്ചു. ബേപ്പൂര്‍ ബിസി റോഡിന് സമീപം “ബ്ലയ്സ് ഫര്‍ണീച്ചര്‍ ” എന്ന സ്ഥാപനമാണ് പൂര്‍ണമായും അഗ്നിക്കിരയായത്.
നിര്‍മ്മാണം പൂര്‍ത്തിയായ 20 ലക്ഷം രൂപയുടെ ഫര്‍ണീച്ചറുകളും യന്ത്രങ്ങളുമുള്‍പ്പെടെ കത്തിയമര്‍ന്നു. 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഫറോക്ക് സ്വദേശി തറയില്‍ സുധീഷ് കുമാറാണ് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരന്. മീഞ്ചന്ത ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവ സ്ഥലം വി. കെ. സി. മമ്മത് കോയ എം. എല്‍. എ. യും കോര്പ്പറേഷന് കൗണ്‍സിലര്‍മാരും സന്ദര്‍ശിച്ചു.