KOYILANDY DIARY.COM

The Perfect News Portal

മംഗലാംകുന്ന് കർണൻ ചരിഞ്ഞു

ശ്രീകൃഷ്ണപുരം: ഉത്സവപ്പറമ്പുകളിലെ കാഴ്ചയായിരുന്ന ആന മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 65 വയസുള്ള കര്‍ണന്‍ മംഗലാംകുന്നിലെ ആനത്താവളത്തിലാണ് ചരിഞ്ഞത്. മംഗലാംകുന്ന് അങ്ങാടി വീട്ടില്‍ പരമേശ്വരൻ്റെയും സഹോദരന്‍ ഹരിദാസിൻ്റെയും ഉടമസ്ഥതയിലായിരുന്നു.

1989 ല്‍ ബീഹാറിലെ ചപ്രയില്‍ നിന്നും നാണു എഴുത്തച്ഛന്‍ ഗ്രൂപ്പാണ് ആനയെ വാങ്ങിയത്. തുടര്‍ന്ന് 1991 ല്‍ മനിശ്ശേരി ഹരിയുടെ ഉടമസ്ഥതയില്‍ മനിശ്ശേരി കര്‍ണനായും പിന്നീട് 2003 ലാണ് മംഗലാംകുന്ന് ആനത്തറവാട്ടിലെത്തുന്നത്.

എഴുന്നള്ളത്ത് തുടങ്ങുന്നത് മുതൽ തിടമ്പ് ഇറക്കും വരെയുള്ള തലയെടുപ്പാണ് കർണൻ്റെ പ്രത്യേകത. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പ്രധാന പൂരങ്ങളില്‍ പങ്കെടുക്കാറുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!