KOYILANDY DIARY

The Perfect News Portal

കുടുംബ വഴക്കിനിടെ യുവാവിനെ കുത്തിക്കൊന്നു

മലപ്പുറം> കീഴാറ്റൂരില്‍ കുടുംബ വഴക്കിനിടെ യുവാവിനെ കുത്തിക്കൊന്നു. ഓവുംപുറത്ത് ആര്യാടന്‍ സമീര്‍(29) ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയാണ് സംഭവം. സമീറിൻ്റെ ബന്ധു ഹംസക്കും പരിക്കുണ്ട്.

ബുധനാഴ്ച്ച രാത്രി പത്തോടെ ഒറവുംപുറം അങ്ങാടിയില്‍ വെച്ചാണ് ആര്യാടന്‍ കുടുംബവും, കിഴക്കും പറമ്ബന്‍ കുടുംബവും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു, കുത്തേറ്റ സമീറിനെ ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നിസാം, അബ്ദുള്‍ മജീദ്, മൊയിന്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *