KOYILANDY DIARY

The Perfect News Portal

മുത്തൂറ്റ് ഫിനാന്‍സിൽ വൻ കവർച്ച

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിൻ്റെ തമിഴ്‌നാട് കൃഷ്‌ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. രാവിലെ പത്ത് മണിയ്‌ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കൊളള നടത്തിയത്. മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച.

ഏഴ് കോടി രൂപയുടെ സ്വര്‍ണത്തിനൊപ്പം 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി. സെക്യൂരിറ്റിയെ ഉള്‍പ്പടെ തോക്കിന്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു നാടകീയ രംഗങ്ങള്‍. ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയും സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന തുടരുകയാണ്.

മുത്തൂറ്റിന്റെ തന്നെ കൃഷ്‌ണഗിരി ശാഖയില്‍ രണ്ടാഴ്‌ച മുമ്ബ് ഒരു മോഷണ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കവെയാണ് നാടിനെ നടുക്കി മറ്റൊരു കവര്‍ച്ച നടന്നിരിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *