KOYILANDY DIARY

The Perfect News Portal

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇന്നും സം​സ്ഥാ​ന​ത്ത് വ്യാ​പ​ക അക്രമം

കോ​ട്ട​യം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നും സം​സ്ഥാ​ന​ത്ത് വ്യാ​പ​ക ​അക്രമവുമായി പ്രതിപക്ഷം. യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​​യു, യു​വ​മോ​ര്‍​ച്ച, മ​ഹി​ള മോ​ര്‍​ച്ച തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം അക്രമ സമരം നടന്നത്.

ഒരു മന്ത്രിയെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് ആർ്കകും വ്യക്തമല്ല. മന്ത്രിയെ ഒരു അന്വേഷണ ഏജൻസിയും ഒരു കോസിലും പ്രതി ചേർത്തിട്ടില്ല. സർക്കാരിനെ കരിവാരിത്തേക്കാനുമാണ് പ്രതിപക്ഷ സമരമെന്ന് ഇടതുപക്ഷ നേതാക്കൾ പറഞ്ഞു. കോവിഡ് വ്യാപനമുണ്ടാകുന്നതിനിടയിൽ സമരം നടത്തുന്ന പ്രതിപക്ഷം കരളത്തെ ശവപ്പറമ്പാക്കാനുള്ള ശ്രമത്തിലാണെന്ന് ഭരണപക്ഷ നേതാക്കൾ പറഞ്ഞു. മ​ന്ത്രി ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന എ​ന്‍​ഐ​എ ഓ​ഫീ​സി​ലേ​ക്ക് യൂത്ത് കോ​ണ്‍​ഗ്ര​സും യു​വ​മോ​ര്‍​ച്ച​യും മാ​ര്‍​ച്ച്‌ ന​ട​ത്തി. യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യം എ​ന്‍​ഐ​എ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്.

യൂ​ത്ത്കോ​ണ്‍​ഗ്ര​സി​ന്‍റെ മാ​ര്‍​ച്ച്‌ പോ​ലീ​സ് എ​ന്‍​ഐ​എ ഓ​ഫീ​സി​നു മു​ന്നി​ല്‍ ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പി​ന്നീ​ട് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. പി​ന്നാ​ലെ​യാ​ണ് യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ​വു​മാ​യി എ​ന്‍​ഐ​എ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തും പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *