KOYILANDY DIARY

The Perfect News Portal

സി.ബി.എസ്‌.ഇ പ്ലസ്​ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഡൽഹി: സി.ബി.എസ്‌.ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് വിജയം. 92.15 ശതമാനം പെൺകുട്ടികളും 86.15 ശതമാനം ആണ്കുട്ടികളും വിജയിച്ചു. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല് നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾക്ക് cbseresults.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം.

ഈമാസം 15ന് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *