KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കോവിഡ് ബാധിതനുമായി സമ്പർക്കം: 10 പേർക്ക് കോറന്റൈനിൽ പോകാൻ നിർദ്ദേശം നൽകി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും കൊയിലാണ്ടി മാർക്കറ്റിൽ എത്തിയ ലോറി ഡ്രൈവർക്ക്  കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവരുമായി സമ്പർക്കം പുലർത്തിയ കൊയിലാണ്ടി പച്ചക്കറി മാർക്കറ്റിലെയും കൊല്ലത്തെ പച്ചക്കറി കടകളിലെയും ചുമട്ട് തൊഴിലാളികൾ ഉൾപ്പെടെയുള്ള 10 പേരോട് കോറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കൊയിലാണ്ടിയിലും കൊല്ലത്തുമായി മൂന്നുകടകളിലാണ് ഇവർ വാഴക്കുല ഇറക്കിയത്. ഇവരുടെ റൂട്ട്മാപ്പ് പുറത്ത് വിടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *