KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

കൊയിലാണ്ടി. കോവിഡ് ജാഗ്രതയുടെ ഭാഗമായി സമൂഹ വ്യാപനം തടയുന്നതിനായി വടകര ആർഡിഒ വിളിച്ചു ചേർത്ത യോഗത്തിൽ കൊയിലാണ്ടി  നഗരത്തിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. കൊയിലാണ്ടി ഹാർബറിലെ തിരക്കു നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ഹാർബറിൽ പ്രവേശിക്കുന്ന കച്ചവടക്കാർക്കും ലേലക്കാർക്കും എച്ച്.എം.എസ് മുഖേന ഐഡി കാർഡ് നൽകുവാനും, ഹാർബറിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തിവെക്കാനും  കണ്ടൈൻമെൻറ്  സോണിൽ  നിന്നും അന്യ സംസ്ഥാനത്തു നിന്നും മത്സ്യ വിൽപ്പനയ്ക്ക് വരുന്ന വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്താനും തീരുമാനിച്ചു.
ലേലപ്പുരയിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി നാല് ഭാഗങ്ങളിലായി ലേല നടപടികൾ നടത്താനും  ലേലപ്പുരയ്ക്ക് സമീപം മത്സ്യം കയറ്റുന്ന വാഹനങ്ങൾ ഒരേ സമയത്ത് രണ്ടെണ്ണമായി പരിമിധ പ്പെടുത്തുന്നതിനും,കോവിഡ്  പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസിനും, ഫിഷറീസ് ഉദ്യോഗസ്ഥരയുടെയും ഹാർബർ എഞ്ചിനിയർ വകുപ്പിനെയും ചുമതലപ്പെടുത്തി. കച്ചവടക്കാർക്കും വണ്ടികൾക്കും  ഏർപ്പെടുത്തിയ ഗേറ്റ് എൻട്രി പാസ്സിൽ  സമയം (പരമാവധി രണ്ട് മണിക്കൂർ) ക്രമീകരിക്കുവാനും  തീരുമാനിച്ചു.
യോഗത്തിൽ നഗരസഭാ ചെയർമാൻ അധ്യക്ഷനായിരുന്നു. തഹസിൽദാർ  ഗോകുൽദാസ്, നഗരസഭാ സെക്രട്ടറി എൻ.സുരേഷ് കുമാർ, റവന്യൂ. ഹാർബർ എഞ്ചിനിയറിംഗ്, ഷഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവര് പങ്കെടുത്തു. കൊയിലാണ്ടി നഗരത്തിലെ മാർക്കറ്റുകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച (ജൂലായ് 5 ന്) കൊയിലാണ്ടി മാർക്കറ്റിൽ പച്ചക്കായ ഇറക്കിയ ലോറി ഡ്രൈവർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ  മാർക്കറ്റിലെ 3 കടകൾ താൽക്കാലികമായി അടപ്പിക്കുകയും. ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ 10 ഓളം തൊഴിലാളികളെ നിരീക്ഷണത്തിലാക്കുകയും അടിയന്തരമായി അവർക്ക് കോവിഡ് ടെസ്റ്റ് നടത്താനും തീരുമാനിച്ചു. ഈ സാഹചര്യത്തിൽ നഗരത്തിൽ എത്തുന്ന എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ചെയർമാൻ  അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *