KOYILANDY DIARY

The Perfect News Portal

പാചക വാതകം: വില വീണ്ടും കൂട്ടി

കൊച്ചി: പാചക വാതക വില കൂട്ടി. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വർദ്ധിപ്പിച്ചത് . ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി. വാണിജ്യ സിലിണ്ടറിന് 109 രൂപയും കൂട്ടി. പുതിയ വില 1125 ആയി വർദ്ധിച്ചു. കൂട്ടിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വർദ്ധിപ്പിക്കാന് കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇതാദ്യമായാണ് പാചക വാതക വില എണ്ണ കമ്പനികള് വർ പ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *