KOYILANDY DIARY

The Perfect News Portal

ഡ്രെയ്നേജിലെ മാലിന്യങ്ങൾ നീക്കം ചെയ്യാതെ സ്ലാബിടുവാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി: മാരാമുറ്റം പൈതൃക റോഡിൽ  ഡ്രെയ്നേജിലെ മാലിന്യങ്ങൾ നീക്കം ചെയ്യാതെ സ്ലാബിടുവാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 32-ാംവാർഡിലാണ് സംഭവം. 
കൊയിലാണ്ടി ടൗണിൽ നിന്നും നീക്കം ചെയ്ത പഴകിയ സ്ലാബ് കൃഷ്ണാ തിയേറ്ററിന് മുൻപിലുള്ള ഡ്രെയ്നേജാണ് മാലിന്യങ്ങൾ നീക്കം ചെയ്യാതെ സ്ലാബിട്ടു മൂടുവാൻ അധികൃതർ ശ്രമിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് പോലീസെത്തി പ്രവൃത്തി നിർത്തിവെപ്പിച്ചു.
ഈ റോഡിന്റെ തെക്ക് കിഴക്ക് പൈതൃകം റോഡിൻ്റെ വികസനത്തിൻ്റെ ഭാഗമായി നടപ്പാതയും പണിതിരുന്നു. കൊയിലാണ്ടിയിലെ നല്ല വീതിയും വൃത്തിയുമുള്ള റോഡ് അധികൃതരുടെ അനാസ്‌ഥ കാരണം വഴി നടക്കാൻ കൂടി പറ്റാത്ത അവസ്ഥയിലാണിപ്പോൾ ഈ സമയത്താണ് ഉപയോഗ ശുന്യമായ സ്ലാബുമായി സംപൂർണ്ണ ലോക് ഡൗൺ ദിവസം തന്നെ തിരഞ്ഞെടുത്ത്. സന്ധ്യ കഴിഞ്ഞാൽ മാസങ്ങളോളമായി തെരുവ് വിളക്കും കത്താറില്ലെന്ന് നാട്ടുകാർ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *