KOYILANDY DIARY

The Perfect News Portal

കോൺഗ്രസ് (എസ്) സാമ്പത്തിക സ്വാതന്ത്ര്യ സംരക്ഷണദിനമായി ആചരിച്ചു

കൊയിലാണ്ടി: കോൺഗ്രസ് (എസ്) സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് (എസ്) കമ്മറ്റി ഹെഡ് പോസ്‌റ്റോഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ നിർവ്വഹിച്ചു.

കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ മറവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് രാഷ്ട്രത്തിന്റ സാമ്പത്തിക സ്വാതന്ത്ര്യം ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവു വെക്കുന്നത് അത്യന്തം ആപൽക്കരവും, രാജ്യദ്രോഹപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. രാമകൃഷ്ണൻ മാസ്റ്റർ, കെ.പി.സി.സി മെമ്പർ എസ്. രവീന്ദ്രൻ, പി.വി സജിത്ത്, എൻ.പി രവി, ഡി.കെ മുകുന്ദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *